26.8 C
Saudi Arabia
Wednesday, April 29, 2026
spot_img

പൊന്നാനി ഹാർബറിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിനി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഹാർബറിന് സമീപം മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാലു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. മുഹമ്മദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles