‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി

റിയാദ്: സാങ്കേതികവിദ്യയിൽ അറിവും അഭിരുചിയുമുള്ള വിദ്യാർത്ഥി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ‘വെബ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചു. സ്കൂളിൽ നടന്നുവരുന്ന വിവിധ ഐടി അധിഷ്ഠിത മത്സരങ്ങളുടെ ഭാഗമായാണ് വെബ്സൈറ്റ് നിർമ്മാണ മത്സരം നടന്നത്. ‘സ്കൂളുകളിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം’ എന്ന വിഷയത്തിലായിരുന്നു മത്സരം.
​ആറ് മുതൽ എട്ട് വരെയുള്ള ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാഥമിക സ്ക്രീനിംഗിൽ മുപ്പതോളം പേർ പങ്കെടുത്തു. ഇവരിൽ നിന്ന് മികച്ച കഴിവ് തെളിയിച്ച പത്ത് വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. കടുത്ത മത്സരത്തിനൊടുവിൽ സഹ്റ മറിയം (8A) ഒന്നാം സ്ഥാനവും, ഉവൈസ് മസ്ഹർ (7G) രണ്ടാം സ്ഥാനവും, ഷയാൻ അഹമ്മദ് (8K) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

​അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ഐടി വിദഗ്ധൻ മുഹമ്മദ് നൗഫൽ വിധിനിർണയത്തിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ നൗഷാദ് നാലകത്ത്, ഐടി വിഭാഗം മേധാവി മുഹമ്മദ് റിഫാദ്, അധ്യാപകരായ ശബീബ ചെറുമലയിൽ, ഷഫീഖ്, ജുമൈല എന്നിവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles