ഒ.ഐ. സി. സി. നജ്റാൻ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

നജ്‌റാൻ : വണ്ടൂർ ഡിവിഷനിലെ ചെമ്പ്രശ്ശേരി താലപ്പൊലി പറമ്പ് പ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഫൈസൽ പൂക്കോട്ടുപാടം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പഠനത്തിന് തടസ്സമാകരുതെന്നും, സമൂഹത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച റിയാസ് മുക്കോളി പറഞ്ഞു

പി ആർ രോഹിൽനാഥ് ( ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ) മുഖ്യപ്രഭാഷണം നടത്തി ഷരീഫ് മുല്ലക്കാട് (പഞ്ചായത്ത് അംഗം ), രഞ്ജിനിവിനോദ് (വാർഡ് മെമ്പർ ) , സുന്ദരൻ പനയംതൊടിക പ്രസംഗിച്ചു . ഒഐസിസി നജ്റാൻ കമ്മിറ്റി പ്രതിനിധികളായ ഫൈസൽ, മുരളി, ലത്തീഫ് , അസീസ്, ഉണ്ണീൻഹാജി , കുട്ടേട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

 

Related Articles

- Advertisement -spot_img

Latest Articles