വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകി ‘റീകോഡിങ് – 92’ അനുമോദന ചടങ്ങ്; 21 വിദ്യാർത്ഥികളെ ആദരിച്ചു

കടലുണ്ടി: ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്‌കൂളിലെ 1992 ബാച്ചിലെ വിദ്യാർത്ഥികളുടെ അലുംനി കൂട്ടായ്മയായ ‘റീകോഡിങ് 92’-ന്റെ ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങും ഉപഹാരസമർപ്പണവും സംഘടിപ്പിച്ചു. സഹപാഠികളുടെ മക്കളിൽ നിന്ന് എസ്.എസ്.എ.ൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കായി വർഷങ്ങളായി നടത്തിവരുന്ന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കടലുണ്ടി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റിട്ടയേർഡ് എ.ഇ.ഒ, അജിത് കുമാർ ടി ഉദ്ഘാടനം ചെയ്ത്, മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. പരീക്ഷകളിലെ മാർക്കുകൾ കേവലം ഒരു തുടക്കം മാത്രമാണെന്നും, ജീവിതവിജയത്തിന് നിരന്തരമായ പ്രയത്നവും ലക്ഷ്യബോധവുമാണ് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാതാപിതാക്കളുടെയും അധ്യാപകരുടെയും തണലിൽ നിന്ന് വളർന്നു വരുന്ന കുട്ടികൾക്ക് അറിവിനൊപ്പം നല്ലൊരു വ്യക്തിത്വവും സംസ്കാരവും രൂപപ്പെടുത്തിയെടുക്കാൻ കഴിയണം.  സമൂഹത്തിന് നന്മ ചെയ്യുന്ന നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.

തുടർന്ന് , അർഹരായ 21 വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. 92 ബാച്ച് സഹപാഠി റിജുവിന്റെ മകനും കോഴിക്കോട് ഐ.ഐ.എം (IIM) വിദ്യാർത്ഥിയുമായ ഓജസ് ദേവ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.

യൂസഫ് വെള്ളോടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷീന പടന്നപുറത്ത് മുഖ്യ അതിഥിയെ പരിചയപ്പെടുത്തി. സജിത് സി, റഷീദ് പി.ടി, ഷെറീന സി. എന്നിവർ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. നാസർ ഷാ സ്വാഗതം ആശംസിച്ചു.
ആബിദ സി.കെ നന്ദി രേഖപ്പെടുത്തി. ഷാഹിദ ടി കെ, ഫാസിജ എം. സി . തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles