ഏഴുവയസ്സുകാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും

കാസറഗോഡ്: ഏഴു വയസ്സുകാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20 വർഷം കഠിനതടവും വിധിച്ച് കോടതി. കാസറഗോഡ് മാലോം സ്വദേശി അനീഷ് പി.ഡി (35) യെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, കുട്ടിക്ക് ബലമായി മദ്യം നൽകിയ ശേഷമാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.

തടവുശിക്ഷയ്ക്ക് പുറമേ പ്രതി 80,000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാൻ തയ്യാറായില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്ന് സ്പെഷ്യൽ കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles