പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം: യാത്രാ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് വിമാന കമ്പനികൾ.

ദമാം: മേഖലയിൽ മാറി മറഞ്ഞു വരുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, വിമാന സർവീസുകളുടെ സമയക്രമത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. സൗദി അറേബ്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന പ്രവാസികൾ സുപ്രധാനമായ യാത്രാ നിർദ്ദേശങ്ങൾ കർശനമായി ശ്രദ്ദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

വിമാനത്താവലത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. വിമാന കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ തങ്ങളുടെ വിമാനങ്ങളുടെ കൃത്യമായ സമയവും വിവരങ്ങളും യാത്രക്കാർക്ക് പരിശോധിക്കാവുന്നതാണ്.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങളിലേക്ക് കൃത്യസമയത്ത് തന്നെ അപ്ഡേറ്റുകൾ അയക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് വിമാന കമ്പനികൾ എപ്പോഴും മുൻഗണന നൽകുന്നത്. സുരക്ഷിതമായ സർവീസുകൾ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും
ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാന കമ്പനികൾ പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു.

സർവീസുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമായി വരുന്നവർക്ക് വിമാന കമ്പനികളുടെ സപ്പോർട്ട് ടീമുകളെ എപ്പോഴും ബന്ധപ്പെടാവുന്നതാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവലത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്താൻ മുഴുവൻ  യാത്രാക്കാരും ശ്രദ്ധിക്കണം.

Related Articles

- Advertisement -spot_img

Latest Articles