ഐ സി എഫ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദമ്മാം: 96-ാം സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഷെയർ ദി ഗിഫ്റ്റ് ഓഫ് ലൈഫ്’ എന്ന പ്രമേയത്തിൽ ഐസിഎഫ് ദമ്മാം റീജിയൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐസിഎഫ് റീജിയൻ വെൽഫയർ ആൻഡ് സർവീസ് ഡിപ്പാർട്മെന്റ് സൗദി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ഒരു ജീവനെയെങ്കിലും രക്ഷിച്ചെടുക്കാൻ ഓരോ വ്യക്തിക്കും ചെയ്യാനാവുന്നത് ചെയ്യുക എന്നതാണ് രക്തദാനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും സാമൂഹ്യ പതിബദ്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ ഉത്തമ മാതൃകയാവുക എന്നതുമാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത് എന്നും പ്രവാസത്തിലെ സന്നദ്ധ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇത് പ്രചോധനമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐസിഎഫ് ചാപ്റ്റർ സെക്രട്ടറി റാഷിദ്‌ കാലിക്കറ്റ്‌, റീജിയൻ പ്രസിഡന്റ്‌ അഹ്മദ് നിസാമി, സെക്രട്ടറി മുനീർ തോട്ടട, ഫിനാൻസ് സെക്രട്ടറി സാക്കിർ മാന്നാർ, ഡെപ്യൂട്ടി പ്രസിഡന്റ്റുമാരായ സിദ്ദിഖ് സഖാഫി ഉറുമി, ശംസുദ്ദിൻ സഅദി, സെക്രട്ടറിമാരായ മജീദ് ചങ്ങനാശ്ശേരി, അബ്ദുൽ ഖാദർ സഅദി കൊറ്റുമ്പ ഹർഷാദ് എടയന്നൂർ, അൻവർ തഴവ, അഷ്‌റഫ്‌ ചാപ്പനങ്ങാടി, അബ്ദുല്ലാഹ് കാന്തപുരം നേതൃത്വം നൽകി.
70 ആളുകളാണ് ക്യാമ്പിൽ രക്തം നൽകിയത്.

ദമ്മാം ഉതയിം ബ്ലഡ്‌ ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ വെൽഫയർ സെക്രട്ടറി അഹ്‌മദ്‌ തോട്ടട സ്വാഗതവും അബ്ദുൽ ഖാദർ സഅദി കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles