ജുബൈലിൽ സൗദി ദേശീയ ദിനാഘോഷം വർണാഭമായി നടന്നു

ജുബൈൽ: ജുബൈൽ മലയാളി സമാജവും ബദ്ർ ഹോസ്പിറ്റലും സംയുക്തമായി സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സൗദി അറേബ്യയുടെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ സമാജം അംഗങ്ങളും ബദ്ർ ഹോസ്പിറ്റൽ അധികൃതരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത ദേശീയ ദിന കേക്ക് ബദ്ർ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ഷിനോജും ജുബൈൽ മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചലും ചേർന്ന് മുറിച്ചു. ബദ്ർ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ഷിനോജ്, സർവീസ് മാനേജർ നിതിൻ പവി, ഡോ. ഷാഫി ആദം, സലിം ആലപ്പുഴ, സൈഫുദ്ധീൻ പോറ്റശ്ശേരി, സനൽ മാഷ്, ശിഹാബ് മങ്ങാടൻ, സാറാഭായ് സൈഫുദ്ധീൻ, ഷാജഹാൻ, മൂസ അറക്കൽ, നിസാർ ഇബ്രാഹിം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

ജുബൈൽ മലയാളി സമാജം സെക്രട്ടറി സന്തോഷ് സ്വാഗതവും
സമാജം ട്രഷറർ സുമോദ് നന്ദിയും രേഖപ്പെടുത്തി. മുബാറക് ഷാജഹാൻ, എബി ജോൺ, റിയാസ് എൻ.പി., നവീൻ കോതേരി, ജലീൽ, ഷഫീഖ് താനൂർ, അഷറഫ് നിലമേൽ, ഗിരീഷ്, ആശ ബൈജു, ബിബി രാജേഷ്, ധന്യ ഫെബിൻ, അനു സൂരജ്, വികാസ്, ബിനോയ് എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles