സൗദി ദേശീയ ദിനാഘോഷം: ഐ.സി.എഫ് ഖമീസ് മുശൈത് റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖമീസ് മുശൈത്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) ഖമീസ് മുശൈത് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖമീസ് മുശൈത് മിലിറ്ററി ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടന്നത്. സ്വന്തം രക്തം ദാനം ചെയ്ത് മറ്റ് ജീവനുകൾക്ക് കരുതലിന്റെ കൈത്താങ്ങായ മുഴുവൻ രക്തദാതാക്കളെയും ഐ.സി.എഫ് റീജിയണൽ കമ്മിറ്റി അനുമോദിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

ദേശസ്നേഹവും സഹജീവി സ്നേഹവും സമന്വയിക്കുന്ന ഇത്തരം സൽപ്രവർത്തനങ്ങൾ അടിയന്തര ഘട്ടങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന നിരവധി വ്യക്തികൾക്ക് പുതിയ പ്രതീക്ഷയുടെ തുള്ളിയായി മാറുന്നുവെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നൽകിയ ഓരോ രക്തത്തുള്ളിയും സമൂഹത്തിൽ നന്മയുടെ പൂക്കളായി വിരിയട്ടെയെന്നും സംഘടന പുറത്തിറക്കിയ അഭിനന്ദനക്കുറിപ്പിൽ ആശംസിച്ചു.

ജീവകാരുണ്യ രംഗത്തെ ഈ ഉദ്യമത്തിന് ഐ.സി.എഫ് നേതാക്കളായ അബ്ദുസത്താർ പതിമംഗലം, \അബ്ദുല്ല ഇർഫാനി, ഡോക്ടർ മുഹ്സിൻ, റഹ്മത്തുല്ല പട്ടിക്കാട്, നിയാസ് സി.കെ, അബു സത്താർ കണ്ണൂർ, ഷറഫുദ്ദീൻ സൈനി, സിറാജ് തളിക്കുളം എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles