ആഗോള ഇമെയിൽ സേവന തടസ്സം; ടിക്കറ്റ് ബുക്കിംഗ് സ്ഥിരീകരണ ഇമെയിലുകൾ വൈകുമെന്ന് എമിറേറ്റ്സ് എയർലൈൻ

ദുബൈ: ആഗോളതലത്തിൽ ഇമെയിൽ സേവനങ്ങളിലുണ്ടായ സാങ്കേതിക തടസ്സം കാരണം ടിക്കറ്റ് ബുക്കിംഗ് സ്ഥിരീകരണ ഇമെയിലുകൾ ലഭിക്കാൻ പതിവിലും കൂടുതൽ സമയമെടുക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് എയർലൈൻ ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥിരീകരണ ഇമെയിലുകൾ എത്താൻ കാലതാമസമുണ്ടായാലും യാത്രക്കാരുടെ ടിക്കറ്റ് റിസർവേഷനുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് എമിറേറ്റ്സ് ഉറപ്പുനൽകി. ഇമെയിലുകൾ ലഭിക്കാത്തവർ ഇതിനായി പ്രത്യേകിച്ച് മറ്റു നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

ലോകമെമ്പാടുമുള്ള വിവിധ ബിസിനസ് സ്ഥാപനങ്ങളെയും സേവന മേഖലകളെയും ബാധിച്ച ഇമെയിൽ സർവർ തകരാറിന്റെ ഭാഗമായാണ് ഈ തടസ്സം നേരിടുന്നത്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എമിറേറ്റ്സ്, സാഹചര്യം മനസ്സിലാക്കി സഹകരിക്കുന്ന യാത്രക്കാർക്ക് നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles