പാരീസ്: ഒളിമ്പിക്സിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. 50 കിലോഗ്രാം ഗുസ്തിയിലായിരുന്നു വിനേഷ് ഫോഗട്ട് മൽസരിച്ചിരുന്നത്.
ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും നവമാധ്യത്തിൽ പോസ്റ്റിട്ടാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നു. മൽസരിക്കാൻ ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോടു ക്ഷമിക്കണമെന്നും വിനേഷ് പറഞ്ഞു.
അയോഗ്യതക്കെതിരെ നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വ രാനിരിക്കെയാണ് വിനേഷ് ഫോഗറ്റിന്റെ പ്രഖ്യാപനം.
50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന കാരണത്താൽ അയോഗ്യയാക്കപ്പെടുകയായിരുന്നു.



