28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

സ്വിസ് ബാങ്ക് സൗദിയിലേക്കും

സ്വിസ് ബാങ്ക് സൗദിയിലേക്കും വരുന്നു. പ്രമുഖ സ്വിസ് ബാങ്കായ യു.ബി.എസ്.എ.ജിയാണ് ശാഖ തുറക്കാൻ പോകുന്നത്. സൗദി മന്ത്രി സഭായോഗമാണ് ശാഖ തുറക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ദിവസം സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്. വിദേശരാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള നിക്ഷേപം സഊദിയിലേക്ക് ആകർഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളിലൊന്നാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഏത് രാജ്യക്കാരനും ഏറ്റവും സുരക്ഷിതമായി പണനിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന സ്വിസ് ബാങ്കുകളിലൊന്നായാണ് യു.ബി.എസ്.എ.ജി യെ ലോകം കാണുന്നത്. ഇങ്ങനെയുള്ള ഒരു ബാങ്ക് സഊദിയിലേക്ക് വരുന്നത് എല്ലാത്തരം നിക്ഷേപകരേയും ഒരുപോലെ ആകർഷിക്കുമെന്നാണ് കരുതുന്നത്.

Related Articles

- Advertisement -spot_img

Latest Articles