തിരുവനന്തപുരം : സംസ്ഥാനത്ത് ഐ പി എസ് തലത്തില്‍ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ടി കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് ഗുപ്തയുടെ നിയമനം. സി എച്ച് നാഗരാജുവിനെ ക്രൈംബ്രാഞ്ച് ഐ ജിയാക്കിയും ഐ ജി. അര്‍ഷിത അത്തല്ലൂരിയെ ബെവ്കോ എം ഡിയുമാക്കി നിയമിച്ചു.
പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം ഡിയാക്കി ഡി ഐ ജി. ജയനാഥിനെയും തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിയായി അജിത ബീഗത്തെയും നിയമിച്ചു.
എസ് ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി. പോലീസ് ആസ്ഥാനത്തെ എ ഡി ജി പി യായാണ് പുതിയ നിയമനം. ഐ ജി. എ അക്ബര്‍ ഗതാഗത കമ്മീഷണറാകും.



