അമ്മയും മകളും വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ

തൃശൂര്‍: തൃശൂരിൽ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടങ്ങോട് നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നു.

പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. പോസ്റ്റുമോര്‍ട്ടം പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. സംഭവത്തിന് പിന്നിലെ കാരണങ്ങൾ  വ്യക്തമല്ല

Related Articles

- Advertisement -spot_img

Latest Articles