സാമ്പത്തിക നോബൽ പുരസ്‌കാരം മൂന്നുപേർക്ക്

സ്റ്റോക്കോം: 2025 ലെ സാമ്പത്തിക നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ജോയൽ മോകിർ, ഫിലിപ് അഗിയോൻ, പീറ്റർ ഹോവിറ്റ് എന്നിവർ പുരസ്‌കാരം പങ്കിടും. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള വിശദീകരണമാണ് ഇവരെ സാമ്പത്തിക നൊബേലിന് അർഹരാക്കിയത്.

സാങ്കേതിക പുരോഗതിയുടെ സുസ്ഥിര വളർച്ചക്കുള്ള മുൻ വ്യവസ്ഥകൾ തിരിച്ചറിഞ്ഞതിന് സമ്മാനത്തിന്റെ പകുതി ജോയൽ മോക്കിറിന് നൽകുന്നതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് വ്യക്തമാക്കി. സമ്മാനത്തുകയുടെ മറു പകുതി മറ്റു രണ്ടുപേർ പങ്കിട്ടെടുക്കും.

നെതർലാന്ഡിൽ ജനിച്ച ജോയൽ മോകിർ യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്. ഫിലിപ് അഗിയോൻ കോളേജ് ഡി ഫ്രാൻസിലും പാരീസിലെ ഇൻസീഡിലും യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലും പ്രൊഫസറാണ്. പീറ്റർ ഹൊവിറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബ്രൗൺ യുണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്.

 

Related Articles

- Advertisement -spot_img

Latest Articles