തദ്ദേശ തെരഞ്ഞെടുപ്പ്: വടകരയിൽ ഇന്ദിരാഗാന്ധി പ്രതിമക്ക് നേരെ ബോംബേറ്; കോൺഗ്രസ് ഓഫീസ് തകർന്നു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറുണ്ടായി. ആക്രമണത്തിൽ പ്രതിമയുടെ കൈകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കോൺഗ്രസ് ഓഫീസ് ‘ഇന്ദിരാ ഭവന്റെ’ കെട്ടിട ഭാഗങ്ങൾ തകരുകയും ചെയ്തു.

മൂന്നാം വാർഡിൽ ജനകീയ മുന്നണി സ്ഥാനാർത്ഥി വിജയിച്ചതും, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അപരൻ 30-ൽ അധികം വോട്ടുകൾ നേടിയതുമാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles