ഇരിട്ടിയിൽ പുഴയിൽ മുങ്ങി യുവാവ് മരിച്ചു; നാടിന് നൊമ്പരമായി യുവാവിൻറെ മരണം

കണ്ണൂർ: ഇരിട്ടി ചരൽ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. വാണിയപ്പാറ സ്വദേശി ജോഷി പൂമരത്തിൽ (48) ആണ് മരിച്ചത്. ഞായറാഴ്ചയോടെയാണ് അപകടമുണ്ടായത്. പുഴയിൽ മുങ്ങിപ്പോയ ജോഷിയെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കരയ്ക്കെത്തിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles