ഐ സി എഫ് മദ്രസ്സ പൊതുപരീക്ഷ; ബഹ്റൈൻ വിദ്യാർത്ഥികൾക്ക് മികച്ച വിജയം

മനാമ: ഇസ്‌ലാ മിക് എജ്യുക്കേ ഷനൽ ബോർഡ് അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഗൾഫ് സെക്ടറി ലെ മദ്റസകളിൽ ഏപ്രിൽ ആദ്യവാരം നടത്തിയ പൊതുപരീക്ഷയിൽ ഐ.സി.എഫ് ബഹ്റൈൻ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസകളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ 132 വിദ്യാർത്ഥികളിൽ 49 പേർ ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കി വലിയ നേട്ടം കൈവരിച്ചു.
നാല് വിദ്യാർത്ഥികൾ ടോപ്പർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു എന്നതാണ് ഈ വർഷത്തെ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്.

അഞ്ചാം ക്ലാസ്സിൽ ഹനാൻ ഫാത്തിമ ( മുഹറഖ് ) ഏഴാം ക്ലാസിൽ മുഹമ്മദ് ഷസിൽ (ഉമ്മുൽ ഹസം ), മുഹമ്മദ് ജാസിം (ഉമ്മുൽ ഹസം), പത്താം ക്ലാസ്സിൽ മുഹമ്മദ് യൂനുസ് (ഉമ്മുൽ ഹസം) എന്നിവരാണ് ടോപ്പർ റാങ്ക് ജേതാക്കളായത്. ഡിസ്റ്റിങ്ഷൻ നേടിയവരുടെ എണ്ണത്തിൽ റിഫ മദ്രസയാണ് മുന്നിൽ (17 പേർ). ഉമ്മുൽ ഹസം (9), മനാമ (7), സിത്ര (4), ഹമദ് ടൗൺ (4), മുഹറഖ് (3), ഹിദ്ദ് (2), അദ്ലിയ (1), ഈസ ടൗൺ (1) റാസ് റുമാൻ (1) എന്നിങ്ങനെയാണ് മറ്റു മദ്രസകളിലെ കണക്കുകൾ.

മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് പ്രോത്സാഹനമേകിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഐ.സി.എഫ് ബഹ്റൈൻ നാഷണൽ ഭാരവാഹികൾ അഭിനന്ദിച്ചു

 

Related Articles

- Advertisement -spot_img

Latest Articles