ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിസാനിൽ മരണപെട്ടു

ജിസാൻ: മലപ്പുറം കിടങ്ങയം മഹല്ലിൽ കോരം തൊടിയിൽ താമസിക്കുന്ന കെ.പി. അഹ്‌മദ് കുട്ടി എന്ന കുഞ്ഞാപ്പ (58) സൗദി അറേബ്യയിലെ ജിസാനിൽ അന്തരിച്ചു. ഞായറാഴ്ച (26/04/2026) രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മദായക്കടുത്ത് ഷവർമ്മയിൽ റിയാ ലൈൻഷോപ്പ് ജീവനക്കാരനായിരുന്ന അദ്ദേഹം, ഞായറാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച പനിയെ തുടർന്ന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെങ്കിലും അസ്വാഭാവികമായ ആരോഗ്യപ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

നിലവിൽ മൃതദേഹം ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കളായ അബ്ദുൽ അസീസ്, ഇസ്മായിൽ എന്നിവർ ജിസാനിലെത്തിയിട്ടുണ്ട്. ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ കീഴിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, മദായ കെ.എം.സി.സി സെക്രട്ടറി ഹാരിസ് മാട്ടറ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ തന്നെ മറവ് ചെയ്യാനാണ് തീരുമാനം.

ഖദീജയാണ് പരേതന്റെ ഭാര്യ. ദിൽഷാ ശിബിലി, നാജിയ എന്നിവർ മക്കളാണ്. കെ.പി. സുബൈർ ഫൈസി, സലാം എന്നിവർ സഹോദരങ്ങളാണ്.

 

Related Articles

- Advertisement -spot_img

Latest Articles