റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി; ദവാദ്മിയിലെ കായിക പ്രേമികൾക്കായി കേളി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. കേളി ഏരിയ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിന് ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു.കേളി കേന്ദ്ര കമ്മിറ്റി അംഗവും ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിയുമായ ഷാജി പ്ലാവിളയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ ജോ: സെക്രട്ടറി മാരായ മോഹനൻ, ലിനീഷ് ഏരിയ കമ്മറ്റി അംഗങ്ങളായ നിസാറുദ്ദിൻ, ഹാരിസ്, നാസിം എന്നിവർ സംസാരിച്ചു.
സംഘാടകസമിതി. ചെയർമാൻ- ഗിരീഷ് വി, കൺവീനർ- മുജീബ് കെ.കെ, വൈസ് ചെയർമാൻ- പ്രവീൺ,ജോ: കൺവീനർ- ഗിരീഷ് പിള്ള, സാമ്പത്തിക കമ്മിറ്റി കൺവീനർ -ഉമ്മർ ജോ: കൺവീനർ- ലിനീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ- മോഹനൻ, ഗതാഗത കമ്മിറ്റി കൺവീനർ- റാഫി, ജോ: കൺവീനർ- ആന്റണി, പബ്ലിസിറ്റി കൺവീനർ- രാജേഷ്, കോർഡിനേറ്റർമാരായി നിസാറുദ്ദീൻ, സജീർ.എം ടെക്നിക്കൽ കമ്മിറ്റി കൺവീനർ നാസിം, വളണ്ടിയർ കമ്മറ്റി ക്യാപ്റ്റൻ ഹാരിസ് പി പി എന്നിവരുമായി 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
പെരുന്നാൾ ദിനം രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെ അതേ ദിവസവും സെമി- ഫൈനലും, ഫൈനലും പിറ്റേ ദിവസവും എന്ന രീതിയിലാണ് ടൂർണമെന്റ് ചീട്ടപ്പെടുത്തിയിരിക്കുന്നത്. ട്വന്റി ട്വന്റി മോഡലിൽ ഇരുപത് ഓവർ വീതം എട്ട് ടീമുകളായിരിക്കും മത്സരിക്കുക. തെക്കനേഷ്യൻ രാജ്യങ്ങളിലെ ടീമുകളായിരിക്കും മൽസരിക്കുന്നതെന്നും വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ്പ്രൈസും ട്രോഫിയും നൽകുമെന്നും സംഘാടകർ അറിയിച്ചു. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും, കൺവീനർ മുജീബ് കെ കെ യോഗത്തിന് നന്ദിയും പറഞ്ഞു.



