ബെയ്ഷ് ഏരിയ കെ.എം.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ജിസാൻ: ബെയ്ഷ് ഏരിയ കെ.എം.സി.സി കൗൺസിൽ മീറ്റും ഏരിയ കമ്മിറ്റി പുനഃസംഘടനയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. ജൂൺ 26 വെള്ളി യാഴ്ച്ച രാത്രി ബെയ്ഷിലെ ഫിഷ് ദാന റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗം സംഘടിപ്പിച്ചത്. ഓർഗനൈസിങ് സെക്രട്ടറി അഷ്‌റഫ് ഫൈസി ആനക്കയത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. നിലവിലെ കമ്മിറ്റി ഭാരവാഹികളിൽ ഏതാനും പേർ ജോലി ആവശ്യങ്ങൾക്കായി ബെയ്ഷ് വിട്ട് മറ്റ് പ്രവിശ്യകളിലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. യോഗത്തിൽ ജനറൽ സെക്രട്ടറി റഫീഖ് കോമത്ത് വള്ളിക്കുന്ന് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡന്റ് മുജീബ് അമ്പലഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ സാദിഖ് മാസ്റ്റർ മങ്കട കമ്മിറ്റി രൂപീകരണ നടപടികൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ചെയർമാൻ മുനീർ ഹുദവി, സുരക്ഷാ സ്കീം കൺവീനർ ബഷീർ ആക്കോട്, സ്പോർട്സ് വിംഗ് കൺവീനർ സിറാജ് പുല്ലൂരാമ്പാറ, ജമാൽ മുഹമ്മദ് കൊടുവള്ളി, ഫാറൂഖ് എടത്തനാട്ടുകര എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബെയ്ഷ് ഏരിയ കെ.എം.സി.സിയുടെ പുതിയ ഭാരവാഹികളായി മുജീബ് അമ്പലഞ്ചേരി (ചെയർമാൻ), ശിഹാബുദ്ദീൻ ചാലിൽ തറയിട്ടാൽ (പ്രസിഡന്റ്), ഹസൈൻ ഒളകര (ജനറൽ സെക്രട്ടറി), കെ.ടി ഫിറോസ് മൂന്നിയൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യഅ്ഖൂബ് ഹാസ്‌മി, സയ്യിദ് ശബീറലി അഹ്മദ് തങ്ങൾ വെളിമുക്ക് എന്നിവരാണ് വൈസ് ചെയർമാന്മാർ. ഫാറൂഖ് എടത്തനാട്ടുകര, ഹനീഫ വളമംഗലം, കെ.ടി റിയാസ് മതാൻ, മുനവർ ചുക്കാൻ പന്തേരങ്ങാടി, റാഷിദ് അഹ്മദ് പാങ്ങ്, ജമാൽ മുഹമ്മദ് കൊടുവള്ളി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. നൗഷാദ് കൊളപ്പുറം, എം.സി ശിഹാബ് ഉള്ളണം, ശാനവാസ് അത്തോളി, ഇബ്രാഹീം മുണ്ടുപറമ്പ്, മൻസൂർ വെള്ളില, ശാഹുൽ ഹമീദ് പി.ടി ചേറൂർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, നൗഫൽ സി. എം മേമാട്ടുപാറ ഓർഗനൈസിങ് സെക്രട്ടറിയായും ചുമതലയേറ്റു. നിയുക്ത പ്രസിഡന്റ് റഫീഖ് വള്ളിക്കുന്ന് ചടങ്ങിൽ സ്വാഗത പ്രഭാഷണം നടത്തുകയും ശിഹാബ് ചാലിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles