കാലാവസ്ഥ വ്യതിയാനം; റിയാദിലും പരിസരപ്രദേശങ്ങളിലും നാളെ സ്‌കൂളുകൾക്ക് അവധി

റിയാദ്: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെ, തിങ്കളാഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കുവാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പഠനം നടത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

‘മദ്രസതി’ പ്ലാറ്റ്‌ഫോം വഴിയും അംഗീകൃത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ വഴിയുമായിരിക്കും പഠനം. റിയാദ് നഗരത്തിലെയും മജ്മഅ, ഗാത്ത്, സുൽഫി, ദവാദ്മി, ഖുവൈയ്യ, അഫീഫ്, ശഖ്റ ഗവർണറേറ്റുകളിലെയും (പ്രവിശ്യകളിലെയും)എല്ലാ വിദ്യാർഥികൾക്കും വിദ്യാർഥിനികൾക്കും അദ്ധ്യാപക, ഭരണ വിഭാഗങ്ങളിലെ ജീവനക്കാർക്കും അറിയിപ്പ് ബാധകമായിരിക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles