ഹൂതി അതിക്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണം: സൈനികരോട് സൗദി ഗ്രാൻഡ് മുഫ്‌തിയുടെ ആഹ്വാനം

റിയാദ്: വഴികേടിലായ ഹൂതി മിലിഷ്യകൾക്കെതിരെ അടിയുറച്ച നിലപാടുകളോടെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്നും, ക്ഷമയോടും തികഞ്ഞ മനസ്സാന്നിധ്യത്തോടും കൂടെ മാതൃരാജ്യത്തിന്റെ സംരക്ഷണ ചുമതലകളിൽ ഉറച്ചുനിൽക്കണമെന്നും അതിർത്തി കാക്കുന്ന സൈനികരോട് സൗദി ഗ്രാൻഡ് മുഫ്തിയും മുതിരാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിക്കുന്നതും ഏതൊരു വിദേശ അധിനിവേശത്തെയോ അതിക്രമത്തെയോ ചെറുക്കുന്നതും ഏറ്റവും പവിത്രമായ ധർമ്മങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർവ്വശക്തനായ അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗങ്ങളിലൊന്നാണിത്. ശരിയായ വിശ്വാസത്തിൽ നിന്നും നിലപാടുകളിൽ നിന്നും വഴുതിപ്പോയതാണ് ഹൂതി സംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ശത്രുക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി ഉയർന്നുവന്ന ഈ തിന്മയുടെ വക്താക്കൾ, വർഷങ്ങളായി തുടരുന്ന കുഴപ്പങ്ങളിലൂടെ സ്വന്തം ഭരണാധികാരികൾക്കെതിരെ വിപ്ലവം നയിക്കുകയും രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുകയുമാണ് ചെയ്തതെന്ന് ഗ്രാൻഡ് മുഫ്തി കുറ്റപ്പെടുത്തി.

വളരെ മഹത്തായതും വിശുദ്ധവുമായ ഒരു കർത്തവ്യത്തിലാണ് രാജ്യത്തിന്റെ സൈനികർ ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നാശമുണ്ടാക്കാനും പുണ്യസ്ഥലങ്ങളെ ലക്ഷ്യംവെക്കാനും ശ്രമിക്കുന്ന ശത്രുക്കൾക്കെതിരെയുള്ള ധർമ്മസമരമാണിതെന്ന് ഓരോ സൈനികനും തിരിച്ചറിയണം. അതുകൊണ്ടുതന്നെ നിരകൾക്കിടയിൽ ഉടനീളം ഐക്യം നിലനിർത്തുകയും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം. ഭരണാധികാരികളുടെയും ഫീൽഡ് തലത്തിലെ സൈനിക കമാൻഡർമാരുടെയും ഉത്തരവുകൾ പൂർണ്ണ അനുസരണയോടെയും കൃത്യതയോടെയും നടപ്പാക്കാൻ സൈനികർ എപ്പോഴും സന്നദ്ധരായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യമനിൽ നിയമപരമായ ഭരണകൂടത്തിന് കീഴിൽ അടിയന്തരമായി സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടത് മേഖലയുടെ തന്നെ സുഗമമായ നിലനിൽപ്പിന് അത്യാവശ്യമായ ചുമതലകളിൽ ഒന്നാണ്. മറ്റ് ഇസ്ലാമിക രാജ്യങ്ങളെപ്പോലെ യമനിലെ സാധാരണക്കാരായ ജനങ്ങൾക്കും പൂർണ്ണ സമാധാനത്തിലും സുരക്ഷയിലും പുരോഗതിയിലും ജീവിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അറബ് സഖ്യസേനയുടെ സേവനങ്ങളെ പ്രശംസിച്ചുകൊണ്ട് ഗ്രാൻഡ് മുഫ്തി കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles