തിരുവനന്തപുരം : ഏഴാം ക്ലാസ് വിദ്യാർഥിനിയായ പതിമൂന്നുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ പതിനേഴുകാരനായ ഐ.ടി.ഐ വിദ്യാർഥി പൊലീസിന്റെ പിടിയിലായി. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ആര്യനാട് സ്വദേശിയായ ആൺകുട്ടിയാണ് സംഭവത്തിൽ അറസ്റ്റിലായത്.
ഏഴ് മാസം ഗർഭിണിയായ പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വിവരം ഉടൻ തന്നെ ആര്യനാട് പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് അധികൃതർ വ്യക്തമാക്കി.



