പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടു, മകനും മരിച്ചു.

മക്ക : ഹജ്ജിനിടെ മിനയിൽ നിന്ന് കാണാതായി ശേഷം മരണപ്പെട്ട മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് മാസ്റ്ററുടെ മകനാണ് റിയാസ് ആണ് മരണപെട്ടത്. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

തായിഫിനൽ നിന്ന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. വിവര മറിഞ്ഞ സഹോദരൻ സൽമാൻ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഈ തവണത്തെ ഹജ്ജിനെത്തിയ മുഹമ്മദ് മാസ്റ്ററെ അറഫാ ദിനം മുതൽ കാണാതെയായിരുന്നു. ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ച്ച മുഹമ്മദ് മാസ്റ്റർ മരിച്ച വിവരം എംബസി അറിയിച്ചതിനെ തുടർന്ന് ഉപ്പയുടെ മയ്യിത്ത് മറവ് ചെയ്യുന്നതിനായി കുവൈത്തിൽ നിന്ന് എത്തി തിരികെ പോവുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles