വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമം; യു ട്യൂബർ ‘മണവാളൻ’ പിടിയിൽ

തൃശൂർ: കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യു ട്യൂബർ പിടിയിൽ. മളവാളൻ എന്ന പേരിലറിയപ്പെടുന്ന യു ട്യൂബർ മുഹമ്മദ് ഷഹീൻ ഷായെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. കേരള വർമ കോളജിലെ വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ബംഗളുരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്.

മണവാളൻ എന്ന പേരിലറിയപ്പെടുന്ന ഷഹീൻ കേച്ചേരി എരനല്ലൂർ സ്വദേശിയാണ്. രാവിലെ വെസ്റ്റ് സ്റ്റേഷനിലെത്തിച്ചു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഡിസംബർ 19 നായിരുന്നു കേസിനാസ്പദമായ സംഭവം.

കാറിൽ യാത്ര ചെയ്യുകയായിരുന്ന യു ട്യൂബറുമായി കോളജ് വിദ്യാർഥികൾ വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച വിദ്യാർഥികളെ മദ്യലഹരിയിലായിരുന്ന മണവാളനും സംഘവും കാറിൽ പിന്തുടർന്നു. ഇതിനിടെ കാറുകൊണ്ട് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരിരുന്നു.

Related Articles

- Advertisement -spot_img

Latest Articles