പാലക്കാട് സി പി എം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം

പാ​ല​ക്കാ​ട്: തരൂരിൽ സി ​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ സ്ഫോടനം.  സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​നും  ത​രൂ​ർ സ്വ​ദേ​ശി​യു മാ​യ ര​തീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് സ്ഫോ​ട​നം നടന്നത്.

വീടിനോട് ചേർന്ന വി​റ​കു​പു​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക വ​സ്തു പൊ‌​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്.  ഇത് സംബന്ധിച്ച്  ര​തീ​ഷി​നെ​തി​രെ ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ര​തീ​ഷി​ന്‍റെ​യും അയൽ  വീ​ട്ടി​ലെ​യും ജ​ന​ൽ​ച്ചി​ല്ലു​കൾ സ്ഫോടനത്തിൽ  ത​ക​ർ​ന്നു. ആളുകൾക്ക് പരിക്കില്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വരുന്നു.

Related Articles

- Advertisement -spot_img

Latest Articles