പാലക്കാട്: വാളയാർ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയും ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കും ബൂത്ത് ലെവൽ ഓഫീസറുമായ (ബി.എൽ.ഒ.) വിപിൻദാസ് (42) ആണ് മരിച്ചത്. ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒക്ടോബർ 30-ന് പാലാരിവട്ടത്ത് വെച്ചാണ് വിപിൻദാസിനെ അവസാനമായി കണ്ടത്. തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വാളയാറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയതോടെ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.



