പത്ത് വർഷമായി നാട്ടിൽ പോകാത്ത പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: തമിഴ്‌നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യൻ (58) റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റൂമിലെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്. നിലവിൽ റിയാദിൽ കാർഗോ ഓഫീസിൽ ജീവനക്കാരനായ ചെല്ല പാണ്ഡ്യൻ ജോലി സംബന്ധമായ കാരണങ്ങളാൽ അവസാനമായി നാട്ടിൽ പോയിട്ട് പത്ത് വർഷത്തോളമായിരുന്നു. പരേതനായ സേതുപതി അറുമുഖമാണ് പിതാവ്, മാതാവ് രാസമണി. സെൽവി ഭാര്യയും മഹാലക്ഷ്മി മകളുമാണ്. ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷമുള്ള ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും പ്രവാസി സമൂഹത്തെയും ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിലെ ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, ഷാജഹാൻ കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള തുടർനടപടികൾ ദ്രുതഗതിയിൽ നടന്നു വരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles