വയനാട് ഉരുൾപ്പൊട്ടൽ ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉരുൾപ്പൊട്ടൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇത് സംബന്ധിച്ച് കേ​ര​ളം വി​ശ​ദ​മാ​യ ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്രത്തിന്റെ അ​നു​കൂ​ല നി​ല​പാ​ടുണ്ടാവുമെന്നാണ് പ്ര​തീ​ക്ഷിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം അ​നു​കൂ​ല ഘടകമാണ്. ദുരിതബാധിതർക്ക് സ​മ​ഗ്ര പു​ന​ര​ധി​വാ​സം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ണാ​താ​യ​വ​ർ​ക്ക് ​ വേ​ണ്ടി​യു​ള്ള അവസാനിപ്പിച്ചിട്ടില്ല. ജ​ന​കീ​യ തെ​ര​ച്ചി​ൽ വെള്ളിയാഴ്ച ന​ട​ത്തും. ആ​രെ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലേ​ക്ക് ഇനിയും സാ​ധ​ന സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ച​യ​ക്കേ​ണ്ട​തി​ല്ല. ഏ​ഴ് ട​ണ്‍ പ​ഴ​കി​യ തു​ണി​ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ സം​സ്ക​രി​ക്കേ​ണ്ടി വ​ന്ന​ത് വലിയ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ ദൗ​ത്യ​നിർവഹണത്തിന്നു ശേഷം മടങ്ങിയ  സൈ​ന്യ​ത്തെ​ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കാ​ര്യ​ക്ഷ​മ​മാ​യ തെ​ര​ച്ചി​ലി​നു​ശേ​ഷ​മാ​ണ് സൈ​ന്യം മടങ്ങിയത്. ബെ​യ്‌ലി പാ​ലമ​ട​ക്കം സൈന്യം നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലുകളാണ്  ന​ട​ത്തി​യതെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിയും ആവശ്യപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles