പാലക്കാട്: തരൂരിൽ സി പിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. സിപിഎം പ്രവർത്തകനും തരൂർ സ്വദേശിയു മായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.
വീടിനോട് ചേർന്ന വിറകുപുരയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഇത് സംബന്ധിച്ച് രതീഷിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തു.
രതീഷിന്റെയും അയൽ വീട്ടിലെയും ജനൽച്ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു. ആളുകൾക്ക് പരിക്കില്ല. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരുന്നു.



